അരൂര്‍: കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. എഴുപുന്ന, എരമല്ലൂര്‍ കൊച്ചുവെളിക്കവല എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. പതിനെട്ടു വയസ് മുതലുള്ള വിദ്യാര്ത്ഥികളുള്പ്പെടെയുള്ളവരാണ് ഇവരുടെ പ്രധാന ഇരകള്‍. ഈ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ വീടുകളും, ജനവാസമില്ലാത്ത സ്ഥലങ്ങളും ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങളാണ്. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് ഇവര്‍ നേരിടുന്നത്. പല തവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: