കായംകുളം: കാപ്പാ നിയമപ്രകാരം തടവ് ഒരുവര്ഷമാക്കുമെന്നും പോലീസ് സേനയുടെ ആവശ്യങ്ങള്‍ മനസിലാക്കി സമയബന്ധിതമായി പരിഹരിച്ചുവരുന്നതായും മന്ത്രി രമേശ് ചെന്നിത്തല. കായംകുളം പോലീസ് സ്റ്റേഷന് ജനമൈത്രി കേന്ദ്രത്തിന്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജനസൗഹൃദ പോലീസായി കേരളാ പോലീസിനെ മാറ്റുകയും നിയമാനുസൃത പ്രവര്‍ത്തനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യും.
ആയിരം പുതിയ വാഹനങ്ങള്‍ പോലീസിന് വേണ്ടി വാങ്ങും, മൂന്നാംമുറ ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍ പാടില്ലെന്നും റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ബോധവത്ക്കരണമുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 20 കോടി രൂപ പ്രീമിയം അടച്ച് മുഴുവന്‍ പോലീസുകാരെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബറോടെ നടപ്പില്‍വരുത്തും. എല്ലാ പോലീസുകാര്‍ക്കും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടുമണിക്കൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വൈദ്യപരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. സി.കെ. സദാശിവന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: