ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ത്യാഗരാജനെ തത്സ്ഥാനത്ത് നിന്ന് മാറ്റാന്‍ എല്‍ഡിഎഫ് തയാറാകണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രസിഡന്റ് അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. തൊഴിലുറപ്പിലെ അക്രഡിറ്റ് ജീവനക്കാരായ ആറുപേരും രാജിവച്ചു.ഏതാനും മാസങ്ങള്‍ മുമ്പ് ചാര്‍ജെടുത്ത പഞ്ചായത്ത് സെക്രട്ടറി മാനസിക പീഡനം സഹിക്കാനാവാതെ നീണ്ട അവധിയില്‍ പ്രവേശിച്ചു. കപ്പക്കട ജങ്ഷന് കിഴക്കുവശത്ത് മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളായ പി.എം. ജോസി, കെ.ആര്. വിമല്‍കുമാര്‍, കെ. മണിയമ്മ, സി.ആര്. ദിലീപ്, മിനി എബ്രഹാം, എലിസബത്ത് ജോയി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: