ആലപ്പുഴ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് 50-ാം സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ 12ന് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2007ല്‍ ലോക്സഭ പാസാക്കിയ എഫ്എസ്എസ്എ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, അമിത വൈദ്യുതി നിരക്ക് പിന്‍വലിക്കുക, വര്‍ദ്ധിപ്പിച്ച വെള്ളക്കരം, സെയില്‍ ടാക്സ്, ലേബര്‍ ടാക്സ് തുടങ്ങിയ നികുതികള്‍ കുറവുചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷന് സമ്മേളനത്തില്‍ ആവശ്യപ്പെടുന്നത്. ജില്ലാ പ്രസിഡന്റ് മൂലയില്‍ സി.ദിലീപ്, ജനറല്‍ സെക്രട്ടറി എസ്.കെ. നസീര്‍, ട്രഷറര്‍ വി. മുരളീധരന്, എം.എ. കരീം, മുഹമ്മദ് കോയ, മോഹന്‍ദാസ് ഷേണായി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: