അഞ്ചാലുംമൂട്: പിടികിട്ടാപ്പുള്ളികളെ തേടി രംഗത്തിറങ്ങി വെസ്റ്റ് സിഐയും സംഘവും. രാത്രികാല പാട്രോളിംഗ് ശക്തമാക്കി സിഐ മോഹനദാസും സംഘവും പിടികൂടിയത് പത്തുവര്‍ഷം പറ്റിച്ചു മുങ്ങിനടന്ന പ്രതിയെ. വധശ്രമം, ഭവനഭേദനം എന്നിങ്ങനെ ഒമ്പതോളം ക്രിമിനല്‍ കേസിലെ പ്രധാനപ്രതിയായ പനയം ചാറുകാട് പുല്ലന്കാട്ടില് കിഴക്കതില്‍ കുരിബാബുവിനെയാണ് പോലീസ് പിടികൂടിയത്.
സ്റ്റേഷന് പിരിധിയിലെ സ്കൂള്‍ കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന കഞ്ചാവ് ലോബികള്‍ക്കെതിരെ ശക്തമായി രംഗത്തുവരുമെന്ന് വെസ്റ്റ് സിഐ മോഹന്‍ദാസ് ജന്മഭൂമിയോട് പറഞ്ഞു.
ഈയിടെ നടന്ന ക്ഷേത്രമോഷണക്കേസുകളുടെ അന്വേഷണം ശക്തിപ്പെടുത്തും. ഓരോ സ്റ്റേഷനിലും രാത്രികാലപാട്രോളിംഗ് ശക്തമാക്കും. അഞ്ചാലുംമൂട് സ്റ്റേഷന് പരിധിയില്‍ നടന്ന റെയ്ഡിന് എസ്ഐ രൂപേഷ് രാജ് നേതൃത്വം നല്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: