പാരിപ്പള്ളി: സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണതകളെ മനസിലാക്കി നന്മയെ സ്വാംശീകരിക്കുവാന്‍ കലകള്‍ അവസരം നല്‍കുന്നതായി നടന് നെടുമുടിവേണു പറഞ്ഞു.
കവിതയും നാടകവും നാടന്‍കലകളും അനുഷ്ഠാനകലകളും സമൂഹത്തെ സംശുദ്ധമാക്കുന്ന മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പാരിപ്പള്ളി അമൃതസംസ്കൃത ഹയര്‍സെക്കണ്ടറി സ്കൂളിന്റെ രജതജയന്തി അമൃതകലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടിഎ പ്രസിഡന്റ് എ.സുന്ദരേശന് അധ്യക്ഷനായിരുന്നു. രാജന് കിഴക്കനേല മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സ്വാമി തുരീയാമൃതാനന്ദപുരി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംവിധായകന് ആര്.വാസുദേവ് പുരസ്കാരങ്ങള്‍ നല്കി. നടന് ഷമ്മി തിലകന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ അനുഷ്ഠാനകലാരംഗത്തെ ആചാര്യന്മാരായ എം.കെ.സുരേഷ്കുമാര്‍, പൈങ്കുളം നാരായണാചാര്യര്‍, എ.ജി.നായര്‍ തുടങ്ങിയവരെ നെടുമുടിവേണു ആദരിച്ചു.
പ്രധാനാധ്യാപിക എസ്.സുവര്‍ണകുമാരിയമ്മ, പ്രിന്‍സിപ്പല്‍ ജി.ശ്രീകുമാരി, കണ്‍വീനര്‍ ജെ.ഉണ്ണിക്കുറുപ്പ്, മാസ്റ്റര്‍ അഭിഷേക്.എസ്.കുമാര്‍, കല്യാണികൃഷ്ണ, ജെ.ജയകുമാര്‍, സഞ്ജയ്കുമാര്‍, വി.ജെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: