കൊട്ടാരക്കര: വ്രതവിശുദ്ധിയുടെ നിറവില്‍ ഭക്തകോടികള്‍ ശരണം വിളിച്ച് മല ചവിട്ടുന്ന തീര്‍ത്ഥാടന മാസം പുലരാന്‍ ഇനി ഒരാഴ്ച മാത്രമെ ബാക്കിയുള്ളുവെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ ദേവസ്വംബോര്ഡൊ സര്‍ക്കാരോ താല്പര്യം കാണിക്കുന്നില്ല. ശബരിമലയിലെക്കുള്ള പാതകള്‍ മുതല്‍ ഇടതാവളങ്ങളില്‍ വരെ ഇതുവരെ യാതൊരു മുന്നൊരുക്കങ്ങളുമാരംഭിച്ചിട്ടില്ല.
തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ഒഴുക്ക് മുന്നില്‍ കണ്ട് അയ്യപ്പ സേവാസമാജം പോലെയുള്ള സന്നദ്ധസേവന സംഘടനകള്‍ മാത്രമാണ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുപോലും തീര്‍ത്ഥാടകരെ മുന്നില്‍ കണ്ട് യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. പ്രധാന അയ്യപ്പ ക്ഷേത്രങ്ങളായ കുളത്തൂപുഴ, അച്ചന്‍കോവില്‍, ആര്യങ്കാവ് എന്നിവിടങ്ങളിലും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലും സമാനമായ സ്ഥിതിയാണ്. തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ എത്തിചേരാനുള്ള റോഡുകള്‍ മുതല്‍ വഴികാട്ടികള്‍ വരെ പലയിടത്തും സ്ഥാപിച്ചിട്ടില്ല. പുനലൂര്‍ നിന്നും കൊട്ടാരക്കുള്ള ദേശീയപാതയും പുനലൂരില്‍ നിന്ന് പത്തനാപുരം വഴിയുള്ള പാതയും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെക്കുള്ള പാതകള്‍ പോലും പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് സര്‍ക്കാരിന്റ ഉദാസീനതക്ക് തെളിവാണ്. ദേവസ്വം ബോര്‍ഡിന്റ കീഴിലുള്ള മറ്റ് ഇടത്താവളങ്ങളിലും സമാന സ്ഥിതിയാണ്. കാടുകള്‍ വെട്ടിതെളിക്കുന്ന പണി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഹിന്ദു ഐക്യവേദി, അയ്യപ്പസേവാസമാജം തുടങ്ങി ഹിന്ദുസംഘടനകള്‍ മാറിയ രാഷ്ടീയ കാലാവസ്ഥയില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിപ്പിച്ച് ഭക്തരുടെ ക്ഷേമത്തിന് മുന്‍ഗണന നല്കാന് പദതികള്‍ ആവിഷ്കരിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാനാണ് സംസ്ഥാനസര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നത്. മോദി ശബരിമലയിലെത്തി പദ്ധതി പ്രഖ്യാപിച്ചാല്‍ അത് തങ്ങളുടെ ശ്രമമാണന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
വികസനത്തിനായി പണം അനുവദിച്ചാല്‍ അത് വക മാറ്റി ചിലവഴിച്ച് സാമ്പത്തിക പരാധീനതയില്‍ നിന്ന് കര കയറുകയും ചെയ്യാം എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതര മതസ്ഥര്‍ക്ക് തീര്‍ത്ഥാടനത്തിന് കാശ് അങ്ങോട്ട് നല്കുന്ന സര്‍ക്കാര്‍ ഓരോ ശബരിമല തീര്‍ത്ഥാടന കാലത്തും സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രത്യക്ഷമായും പരോക്ഷമായും 10000 കോടിയും ദേവസ്വം ബോര്‍ഡിന് 300 കോടിയിലധികവും വരുമാനം എത്തിക്കുന്ന ശബരിമല തീര്‍ത്ഥാടകരോട് എന്തുകൊണ്ട് അവഗണന തുടരുന്നുവെന്ന ചോദ്യം ഈ തീര്‍ത്ഥാടന കാലയളവിലും പ്രസക്തമാവുന്നു.
കഴിഞ്ഞ തവണ മോട്ടോര്‍ വാഹന വകൂപ്പിന്റ കണക്ക് അനുസരിച്ച് മാത്രം 40 ലക്ഷം വാഹനങ്ങള്‍ പമ്പയില്‍ എത്തിയിട്ടുണ്ട്. ഈ കണക്ക് അനുസരിച്ച് നോക്കിയാല്‍ തീര്‍ത്ഥാടകരുടെ എണ്ണം അഞ്ച് കോടി കവിയും. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ തീര്‍ത്ഥാടക പാതകളിലൊന്നും ഇല്ല. സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോ ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ക്കോ താല്പര്യമില്ല.
ഇതിന് പരിഹാരമായി അയ്യപ്പഭക്തരുടെ പ്രധാന യാത്രാപാതകളില്‍ അന്നദാനത്തിനും വിശ്രമത്തിനും ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം സമീപസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനും വിപുലമായ സംവിധാനമാണ് അയ്യപ്പസേവാസമാജം ഇത്തവണ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ തവണ അയ്യപ്പന്മാരെ ചൂഷണം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാലത്തില്‍ ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: