മൂവാറ്റുപുഴ: ഏറെ പരാധീനതയില്‍ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഇബി ഓഫീസ് പുതിയ മന്ദിരത്തിലേക്ക്. കാവുങ്കരയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ – രണ്ട് ഓഫീസാണ് എവറസ്റ്റ് ജംഗ്ഷനില്‍ നഗരസഭ പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിലേക്ക് മാറുന്നത്. ഇടുങ്ങിയ മുറിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനാണ് ഇതോടെ പുനര്ജന്മം.
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കം മുപ്പത്തെട്ടോളം ജീവനക്കാരുള്ള ഓഫീസില്‍ പ്രാഥമികാവശ്യം നിറവേറ്റാന്വരെ സ്ഥലസൗകര്യമില്ലാത്ത അവസ്ഥയിലായിരുന്നു. ഇതുമൂലം സ്ത്രീകളടക്കമുള്ള ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. ഓഫീസിന്റെ പരാധീനതകള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നഗരസഭയുടെ കനിവിലാണ് വാടകയ്ക്ക് സ്ഥലസൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറുന്നത്.
2003-ല്‍ പത്തു ലക്ഷത്തോളം രൂപ മുടക്കി നഗരസഭ നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെ വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനുമായിരുന്ന കെട്ടിടം ഒരു വര്‍ഷത്തിനുശേഷം അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ, സാമൂഹ്യവിരുദ്ധരുടെ താവളമായിമാറി.
തുടര്‍ന്നാണ് നഗരസഭാ ചെയര്മാന് മുന്‍കൈയെടുത്ത് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി കെഎസ്ഇബിക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു. ഇരുനില കെട്ടിടത്തിന്റെ പെയിന്റിംഗും ഇലക്ട്രിക്കല്‍ പ്ലംബിംഗ് ജോലികളും പൂര്‍ത്തിയായി വരികയാണ്. അടുത്തമാസം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇതോടെ, ദുരിതമനുഭവിച്ചിരുന്ന ജീവനക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: