പാലാ: കൊട്ടാരമറ്റം ബസ് ടെര്‍മിനലും പരിസരവും മദ്യപന്മാരുടെയും കഞ്ചാവ് വില്പനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാകുന്നു. ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്പനയ്ക്ക് നാളുകളുടെ ചരിത്രമുണ്ട്. ഇടയ്ക്കിടെ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ഇടപെടുമ്പോള്‍ മാത്രം പോലീസ് വന്ന് ചില സ്ഥിരം കച്ചവടക്കാരെ പിടിച്ച് നാമമാത്രമായ കഞ്ചാവ് പിടിച്ചതായി രേഖപ്പെടുത്തി കേസെടുക്കുകയാണ് പതിവ്.
ഇതറിയാവുന്ന കച്ചവടക്കാര്‍ക്ക് പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നടപടികളെ വെല്ലുവിളിച്ചാണ് കച്ചവടം നടത്തുന്നത്. നടപടിയെടുക്കേണ്ട അധികൃതര്‍ക്ക് മാസപ്പടി നല്‍കിയാണ് കച്ചവടം പൊടിപൊടികകുന്നത്. ആവശ്യക്കാരുടെ കൂട്ടത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ഉണ്ട്. ഇത് വലിയ സാമൂഹിക പ്രശ്നമായി മാറുകയാണ്. ഇവിടെ സന്ധ്യകഴിഞ്ഞാല്‍ ബസ്സുകല്‍ കയറാതാവും. പിന്നെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുകയാണ്.
ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പി.എസ്. ബിജു, ജോസ് കുറ്റിയാനിമറ്റം, എം.പി. കൃഷ്ണന് നായര്‍, ജയ്സണ്‍ കൊല്ലപ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: