മരങ്ങാട്ടുപിള്ളി: സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ കായികമേള മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ പബ്ലിക് സ്കൂള്‍ സ്റ്റേഡിയത്തില്‍ 13, 14, 15 തീയ്യതികളില്‍ നടക്കും. 1,300 സ്കൂളുകളെ പ്രധിനിധീകരിച്ച് 3,000ല്‍പരം കായികപ്രതിഭകള്‍ ഈ കായികമേളയില്‍ മാറ്റുരയ്ക്കും. മൂന്നു ദിവസം നീളുന്ന ഈ കായികമേളയില്‍ 6 വിഭാഗങ്ങളിലായി 68 ഇനം മത്സരങ്ങളാണ് നടക്കുക.
14, 16, 19 വയസ്സില്‍താഴെയുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. സിബിഎസ്സിയുടെ ക്ലസ്റ്റര്‍ 6-ല്‍ ആണ് കേരളത്തില്‍ നിന്നുള്ള സ്കൂളുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കായികമേളയില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടുന്നവര്‍ ഗുജറാത്തിലെ ഡിവൈന്‍ ചൈല്‍ഡ് സ്കൂളില്‍ വച്ച് നടക്കുന്ന ദേശീയ സിബിഎസ്സി കായികമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യതനേടും.
400 മീറ്റര്‍, 200 മീറ്റര്‍ ട്രാക്കുകളോടുകൂടിയ രണ്ടു സ്റ്റേഡിയങ്ങളാണ് ലേബര്‍ ഇന്‍ഡ്യാ പബ്ലിക് സ്കൂളില്‍ ഒരുക്കിയിരിക്കുന്നത്. കായിക മേളയുടെ സുഗമമായ നടത്തിപ്പിലേക്കായി ലേബര്‍ ഇന്‍ഡ്യാ ചെയര്മാന് ജോര്‍ജ്ജ് കുളങ്ങര മുഖ്യരക്ഷാധികാരിയും, പ്രിന്‍സിപ്പാള്‍ സുജാ കെ. ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറായും ഡോ: ജിജി മുഹമ്മദ്, ഐ.വി. ജനാര്‍ദ്ധന്‍, വി.പി. ജോസഫ്, ബേബി ജോസഫ് തുടങ്ങിയവര്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കായികമേളയില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്കായി താമസസൗകര്യമുള്‍പ്പെടെ ഏറ്റവും മികച്ച ക്രമീകരണങ്ങളാണ് ഒരിക്കിയിരിക്കുന്നത് എന്ന് ജനറല്‍ കണ്‍വീനര്‍ സുജ കെ. ജോര്‍ജ്ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: