ആലപ്പുഴ: തീവണ്ടിയില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ക്ക് പരിക്കേറ്റു. പഴവീട് വാര്‍ഡ് സരോജ് ഭവനില്‍ രഞ്ജിത്കുമാറിന്റെ ഭാര്യ ഡോ. പാര്‍വതി (27)ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മാറിക്കയറിയ തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോകാനായിരുന്നു ഇവര്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ തെക്കുഭാഗത്തേക്ക് പോകുന്ന തീവണ്ടിയിലാണ് മാറിക്കയറിയത്. ഇതറിഞ്ഞതിനെ തുടര്‍ന്ന് ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. ആര്‍പിഎഫിന്റെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: