എടത്വ: ചക്കുളത്തുകാവ് പൊങ്കാലക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും വിവിധ സംഘടനകളുടേയും സാന്നിദ്ധ്യത്തില്‍ അവലോകന യോഗം നടന്നു. കാര്യദര്‍ശി മണിക്കുട്ടന് നമ്പുതിരിയുടെ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ എഎസ്പി: ഡോ. അരുള്‍ ആര്.ബി. കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന പൊങ്കാലക്ക് വേണ്ടി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
പൈപ്പ് പൊട്ടികിടന്ന് റോഡ് നശിച്ചതും കുടിവെള്ളം നഷ്ടപെടുന്നതും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പൊങ്കാലക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം വെള്ളം ലഭിക്കുന്നതിനും നിലവിലുള്ള ടാപ്പുകളോടൊപ്പം താല്കാലിക ടാപ്പുകള്‍ സ്ഥാപിക്കുമെന്നും വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. മധു പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും ആയിരത്തോളം താല്കാലിക ടാങ്കുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന് നായര്‍ പറഞ്ഞു. പൊങ്കാലയ്ക്ക് മുമ്പായി റോഡിന്റെ കുണ്ടും കുഴിയും അടയ്ക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനായി ഫ്ളൈ ഓവര്‍ സ്ഥാപിക്കും. 3001 വോളന്റിയേഴ്സിന്റെ സേവനവും വിവിധ പൊങ്കാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വാളന്റിയേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ നല്കുവാനായി 250 മൊബൈല്‍ ഫോണ്‍ സംവിധാനവും ഭക്തര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമേ താത്ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തുമെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. മാന്നാര്‍ സിഐ: ഷിബു പാപ്പച്ചന്, എടത്വ എസ്ഐ: ബാലചന്ദ്രപണിക്കര്‍, ഡി. വിജയകുമാര്‍, പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം, ആര്. അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: