അഗളി: അട്ടപ്പാടിയില്‍ നടന്ന കോടികളുടെ ആദിവാസി ഫണ്ട് വെട്ടിപ്പിനെപ്പറ്റിയും, ശിശു മരണങ്ങളെക്കുറിച്ചും കേന്ദ്രപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ജുവല്‍ ഓറം, ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി എന്നിവര്‍ക്ക് പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഇടതു വലതു മുന്നണികളുടെ ആദിവാസി വഞ്ചനക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറക്കുവാന്‍ വേണ്ടി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിനുമുന്നില്‍ ‘ആദിവാസി സംരക്ഷണ സത്യാഗ്രഹസമരം’ സംഘടിപ്പിക്കുമെന്നും ഷാജുമോന്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ശിശുമരണം നടന്ന ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയില്‍ കരിവടം ഊരിലെ രംഗസ്വാമി-മല്ലിക ദമ്പതികളുടെ കുട്ടിയുടെ മരണം ഇന്നേവരെ പുറംലോകം അറിയാതെ സര്‍ക്കാര്‍ മൂടിവച്ചു. സപ്തംമ്പര്‍ 16 ന് നടന്ന ശിശുമരണം അറിയിക്കാതെ മറച്ചുവക്കുകയാണ് സര്‍ക്കാര്‍ ചെയ്തതത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ദുര്‍ഗതിക്ക് കാരണം സിപിഎം, സിപിഐ, കോണ്‍ഗ്രസ്സ്, ലീഗ്, കേരള-കോണ്‍ഗ്രസ്സ് എന്നിവരടങ്ങുന്ന ഇടതു-വലത് മുന്നണികളാണ്. പദ്ധതികള്‍ ശാസ്ത്രീയമായ രീതിയില്‍ വിനിയോഗിക്കാതെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അടക്കമുള്ള ബിനാമികള്‍ തട്ടിയെടുക്കുകയാണ് ചെയ്തത്. ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍, കുടിവെള്ളം, റോഡ് എന്നിവ നല്കാന് സര്‍ക്കാരിന് സാധിച്ചില്ല.
എം.ബി.രാജേഷ് എം.പി., ഇപ്പോള്‍ പ്ര്യാപിച്ച നിരാഹാര സമരം തട്ടിപ്പാണ്. കഴിഞ്ഞ 5 വര്‍ഷം എം.പി.യായ രാജേഷ് ആദിവാസികള്‍ക്ക് വേണ്ടി എന്ത് പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കണം. ചുംമ്പന സമരത്തിന് പിന്തുണ പ്ര്യാപിച്ച് കേരളീയ സമൂഹത്തെ വഴി തെറ്റിച്ച എം.ബി.രാജേഷ് ആദിവാസികളെ വഴിയാധാരമാക്കാന്‍ ശ്രമിക്കുകയാണ്.
എല്‍.ഡി.എഫ്. ഗവണ്മെന്റ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും, എ.കെ. ബാലന് പട്ടികജാതി/വര്‍ഗ്ഗ വകുപ്പ് മന്ത്രിയായിരുന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.
ശിശുമരണം നടന്ന കരിവടം, കോട്ടമല, വട്ട്ലക്കി, വണ്ണാന്തറമേട് എന്നീ ആദിവാസി ഊരുകള്‍ ബി.ജെ.പി, പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ബി. മനോജ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. സത്യഭാമ, എസ്.സി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ശാന്തകുമാരന്‍, ശിവദാസന്‍ കരിമ്പ, മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ കെ.എം, ബിന്ദു, ബീന ചന്ദ്രകുമാര്‍, നേതാക്കളായ എ.പി. സുമേഷ്കുമാര്, എ. ബാലഗോപാലന്, ടി.എം. സുധ, പി.ജി. ഗോപകുമാര്‍, കെ.എം. രവീന്ദ്രന്, മയില്‍സ്വാമി, ഗണപതി കൗണ്ടര്‍, സി. പഴനി സ്വാമി, വി.ബി. ജോസഫ് എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: