ഇടുക്കി : കുമളി അണക്കരയില്‍ സഹോദരങ്ങളെ ചുട്ടുകൊന്നകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ രവീന്ദ്രനാഥാണ് പീരുമേട് മജിസ്ട്രേറ്റിന് മുന്നില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയത്.
അരണക്കല്‍ ധര്‍മ്മപുരി ഡിവിഷന് ആറുമുറി ലയത്തില്‍ ചെല്ലയ്യ നാടാരുടെ മകന് മാരിമുത്തു (29) കമ്പം സ്വദേശി സെന്തില്‍കുമാര്‍ (34) എന്നിവരെയാണ് കുമളി വള്ളക്കടവ് പൊന്നഗര് തങ്കവേലു-വെണ്ണില ദമ്പതികളുടെ മക്കളായ ‘ഭഗവതി (17), സഹോദരന് ശിവ (11) എന്നിവരെ കൊന്ന കേസില്‍ അറസ്റ്റ് ചെയ്തത്. 2013 ല്‍ നടന്ന അരുംകൊല ക്രൈംബ്രാഞ്ചിന്റെ പഴുതുകളില്ലാത്ത അന്വേഷണത്തിനൊടുവിലാണ് തെളിയിക്കപ്പെട്ടത്. നാളെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്ന് സി. ഐ. രവീന്ദ്രനാഥ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം കേസിന് ഉതകുന്ന രീതിയില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: