കോട്ടയം: കേരള കോണ്‍ഗ്രസ് എം ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി ബിജെപി ആരോപിച്ചു. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജോസ് കെ. മാണി എംപിയുടെ അനധികൃതമായ ഇടപെടലുകളില്‍ ബിജെപി ജില്ലാ ഭാരവാഹിയോഗം പ്രതിഷേധിച്ചു. സംസ്ഥാനത്തെ ഫണ്ടുവിനിയോഗം അടക്കമുള്ള കാര്യങ്ങളില്‍ എംപി അനധികൃതമായി കൈകടത്തുകയാണ്. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയുമുണ്ട്. ഇത് കെ.എം. മാണിയുടെ അനന്തരാവകാശിയായി മകനെ വാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യോഗം ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ്കുമാര്‍, എന്‍. ഹരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: