ഏറ്റുമാനൂര്‍: ചിരട്ടയില്‍ തീര്‍ത്ത കൗതുക വസ്തുക്കള്‍ എന്നും ശ്രീരാജിന് താത്പര്യമായിരുന്നു. ബാല്യകാലത്തില്‍ പ്രദര്‍ശന നഗരികളില്‍ കാഴ്ചക്കാരനായി പോവുമ്പോഴും തന്റെ മനസില്‍ തിരിയിട്ട സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആ കുഞ്ഞുമനസ് അന്നേ തീരുമാനിച്ചിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ചിരട്ട കൊണ്ട് കൗതുക വസ്തുക്കളും ഫ്ളവര്ബേസും, കൊക്കും, താറാവും, കാപ്പികപ്പും ഒക്കെ സൃഷ്ടിക്കാന്‍ ശ്രീരാജ് ശ്രമമാരംഭിച്ചു. കെട്ടിടം പണി കോണ്‍ട്രാക്ടറായ സുരേഷിന്റെയും വീട്ടമ്മയായ അനിതയുടെ മകനാണ് ഏറ്റുമാനൂര്‍ പ്ലാപ്പള്ളില്‍ വീട്ടില്‍ ശ്രീരാജ് പി. സുരേഷ്. അച്ഛന്റെയും അമ്മയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും കൂടുതല്‍ കരുത്തു പകരുന്നതായും ആത്മവിശ്വാസം നല്‍കിയതായും ശ്രീരാജ് പറഞ്ഞു.
തനിക്ക് സ്കൂളില്‍ എല്ലാ വിധ സഹായവും ചെയ്തു തരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആര്‍പ്പൂക്കര എംസി വിഎച്ച്എസ്എസിന്റെ പ്രിന്‍സിപ്പാള്‍, ടീച്ചര്‍മാരായ ശ്രീകല, മഞ്ജുഷ കുടാതെ കൂട്ടുകാരായ സച്ചിന് ജോര്‍ജ്, ജിത്തു, വിഷ്ണു തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും പ്രചോദനമായുണ്ടെന്ന് ശ്രീരാജ് പറഞ്ഞു.
കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ചിരട്ടയില്‍ തീര്‍ത്ത കൗതുക വസ്തുക്കളിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടുതല്‍ പ്രോജക്ടുകള്‍ ഉണ്ടാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ശ്രീരാജ്. ആര്‍എസ്എസ് ഏറ്റുമാനൂര്‍ ശാഖയിലെ സ്വയംസേവകനാണ് ശ്രീരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: