പരമാനന്ദം ആരാലും വര്‍ണ്ണിപ്പാന്‍ സാധ്യമല്ല. അതു വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചാലും മതിവരില്ല. തപസ്സ്, യാഗം, പൂജ, നാമസങ്കീര്‍ത്തനം, ആദ്യത്തെ മൂന്നുപടികള്‍ പൂര്‍ത്തിയായാല്‍ നാമസങ്കീര്‍ത്തനവ്യവസ്ഥ അനുഭവത്തില്‍ വരും. തുടക്കം മുതല്‍ പരിപൂര്‍ണതയിലേയ്‌ക്കുള്ള പ്രവൃത്തിയാണ് സത്ക്കര്‍മ്മം. ചിന്ത, വാക്ക്, പ്രവൃത്തി ഇവയെല്ലാം പരമാനന്ദാവസ്ഥ ഉളവാക്കുവാന്‍ ഉതകണം.
തപസ്സു മുതലുള്ള നിഷ്ഠകള്‍ ഗുരുവിന്റെ മുമ്പാകെ നടത്തി സത്യം പാലിച്ചുജീവിക്കുക. സത്യം നിത്യമായി നമ്മുടെ ചിന്തയില്‍ ഉണ്ടെങ്കില്‍ നിത്യാനന്ദത്തില്‍ക്കൂടി ജീവിക്കാം. ആ തരത്തില്‍ സത്യം പാലിച്ചു ജീവിച്ച് നിത്യാനന്ദാനുഭവാവസ്ഥയില്‍ എത്തുവാന്‍ കഴിയണം. ഗുരുവില്‍ക്കൂടി അതിനുള്ള അറിവ ലഭിച്ചവര്‍ മാത്രമേ ആ അവസ്ഥ കൈവരിക്കുകയുള്ളൂ. ധനം, പ്രതാപം ഇവ മനുഷ്യനെ നശിപ്പിക്കുന്നു. പട്ടിണിയായാല്‍പ്പോലും കുചേലനെപ്പോലെ സത്യമുള്ളവരായി തീരണം. അങ്ങനെ സത്യമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ യാതൊരു ദുഃഖവും ഉണ്ടാവുകയില്ല.യില്ല.
















