ചാത്തന്നൂര്‍: പാട്ടക്കരാര്‍ ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കേഡസിനെതിരെ ജനരോഷം ശക്തമാകുന്നു. പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണയോഗം ഇന്ന് രാവിലെ 10ന് ചാത്തന്നൂര്‍ വയലുനടയില് നടക്കും.
മുപ്പത് വര്‍ഷം മുമ്പ് ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ മില്‍ ഫാക്ടറിക്കുവേണ്ടിയാണ് ചാത്തന്നൂര്‍ വഞ്ചിക്ലേമൈന്സിലുളള ഒന്നര ഏക്കര്‍ ഭൂമി കേഡസിന് കൈമാറിയത്. എന്നാല്‍ കുറച്ച് വര്‍ഷം മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച് ഉപയോഗശൂന്യമായി നശിക്കുന്ന ഭൂമി നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ കേഡസില് നിന്നും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം നടക്കുന്നത്.
അതേസമയം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഭൂമി ഏറ്റെടുത്ത് ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ പ്രോജക്ടുകള്‍ കൊണ്ടുവരണം. വിവിധതരം പദ്ധതികള്‍ വഴി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം നടത്തിയ കേഡസിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കാനും ബിജെപി പഞ്ചായത്ത് സമിതി തീരുമാനിച്ചു. യോഗത്തില്‍ സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണി, ജനറല്‍ സെക്രട്ടറി അനില്‍ കോയിപ്പാട് എന്നിവര്‍ സംസാരിച്ചു.
എന്ത് കരാര്‍ ആണോ സര്‍ക്കാര്‍ കേഡസുമായി ഉണ്ടാക്കിയിരിക്കുന്നത് ആ കരാര്‍ റദ്ദാക്കി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരണമെന്ന് ബിജെപി പാര്‍ലമെണ്ടറി പാര്‍ട്ടി ലീഡറും വാര്‍ഡുമെമ്പറുമായ കോയിപ്പാട് സജീവ് ആവശ്യപ്പെട്ടു അതിനു വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും സജീവ് ആവശ്യപ്പെട്ടു.
അതിനിടെ ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി കേഡസിനെതിരെ നാടെങ്ങും ബോര്‍ഡുകളും പോസ്റ്ററുകളും സജീവമായി.
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിന് മുന്നോടിയായാണ് ബോര്‍ഡുകളും പോസ്റ്ററുകളും ബാനറുകളും നിരന്നത്. വയലുനട എഎഎ ക്ലബ് ആണ് ജന്മഭൂമിയുടെ വാര്‍ത്ത അടിസ്ഥാനമാക്കി കേഡസ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രചരണം നടത്തുന്നത്.
അതേസമയെ നാട്ടുകാര്‍ക്കെതിരെ കേഡസ് കള്ളക്കേസ് നല്‍കിയെന്ന ആരോപണവും പ്രതിഷേധത്തിന് ചൂട് പകര്‍ന്നിട്ടുണ്ട്. മഴയത്ത് മതില് ഇടിഞ്ഞു വീണത് നാട്ടുകാര്‍ ഇടിച്ചിട്ടത് ആണെന്ന് ആരോപിച്ചുകൊണ്ടാണ് കേസ് നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടിഞ്ഞുവീണ മതില് കെട്ടാനും കുളം നികത്തുന്നതടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനുമായി വന്ന കരാരുകാരനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ സ്വയം പണി ഉപേക്ഷിച്ച് പോയതാണ് എന്ന് കരാറുകാരന് പോലീസ്സ്റ്റേഷനില്‍ മൊഴി നല്‍കയതോടെ ആനീക്കം പൊളിഞ്ഞു. ഗ്രന്ഥശാലാസംഘത്തിന്ടെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ മകന് ബാലഗോപാലിന്റെ പേരിലാണ് കേഡസ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: