പെരിങ്ങോട്ടുകര: ചാഴൂരില്‍ സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. വ്യാഴാഴ്ച രാത്രി 8മണിയോടെയായിരുന്നു ആക്രമണം. കാട്ടിക്കുളം അശോകന് മകന് ആരോമല്‍ (20), ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകളായ കുണ്ടോളി ലതീഷ്, ഷൈജു പൊറത്തൂര്‍, കുന്നത്ത് ഹരി, സാജന്സാഗര്, നിത്യദാസ് എന്നിവരടങ്ങുന്ന സംഘം ഉറുമിയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ ആര്‍എസ്എസ് ബിജെപി നേതാക്കളെയും സിപിഎം വാര്‍ഡ് മെമ്പര്‍ പ്രജിത്തിന്റെ നേതൃത്വത്തിലും ആക്രമിക്കുകയായിരുന്നു.
ബിജെപി നേതാക്കളായ ചാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുനില്‍കുമാര്‍,ജനറല്‍ സെക്രട്ടറി മനീഷ്, ട്രഷറര്‍ അജയന്, ആര്‍എസ്എസ് മണ്ഡല് ശാരീരിക് പ്രമുഖ് എന്‍.ടി.സുധീഷ് എന്നിവരെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ആര്‍എസ് വിഭാഗ് കാര്യവാഹ് പി.അരവിന്ദാക്ഷന്, സഹ സേവാപ്രമുഖ് കെ.സുരേഷ്, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
ജില്ലയില്‍ സിപിഎം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കേണ്ടിവരുമെന്ന് എ.നാഗേഷ് മുന്നറിയിപ്പ് നല്കി. സിപിഎം ബിജെപി പ്രവര്‍ത്തകരുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ തിരിച്ചടിക്കാതിരിക്കുന്നത് ദൗര്‍ബല്യമായി കാണരുതെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: