തൊടുപുഴ : നിയമം സംരക്ഷിക്കുന്നതിന് നേതൃത്വം നല്കുന്ന പോലീസ് തന്നെ നിയമ ലംഘകരാകുന്നു. പാര്‍ക്കിംങ് നിരോധിച്ചിട്ടുള്ള അമ്പലം റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത നിലയിലാണ് ഇന്നലെ പോലീസ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ 9.30 മുതല്‍ 11 മണിവരെ നിയമം ലംഘിച്ച് ഈ ബസ് അമ്പലം റോഡില്‍ കിടപ്പുണ്ടായിരുന്നു. നിയമ ലംഘനം നാട്ടുകാര്‍ തൊടുപുഴ ഡിവൈ.എസ്.പിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ബസ് നീക്കം ചെയ്തത്. കഴിഞ്ഞ മാസം ഒന്നാം തിയതി മുതലാണ് അമ്പലം റോഡില്‍ പാര്‍ക്കിംങ് നിരോധിച്ചുകൊണ്ട് ട്രാഫിക് അഡൈ്വസറി കമ്മറ്റി തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ സ്വകാര്യ വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നിയമം ലംഘിച്ച് ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇടയ്ക്ക് തൊടുപുഴ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെറ്റിയടിക്കാറുണ്ട്. ഇടയ്ക്ക് ട്രാഫിക് പോലീസിനെ ഇവിടെ ഡ്യൂട്ടിക്ക് നിര്‍ത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: