കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന പുത്തൂര്‍ ഷീല വധക്കേസ്സിനെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ എല്ലാ ശ്രദ്ധയും അതിലേക്കായി. ക്രൂരമായികൊല്ലപ്പെട്ട ഷീലയെക്കാള്‍ അനുകമ്പ ക്രൂരനായ സമ്പത്തും സമ്പത്തിന്റെ കുടുംബവും നേടി. അതുപോലെ, ഇപ്പോള്‍ ഇവിടെ കോഴ വാങ്ങിയതും കൊടുത്തതുമല്ല പ്രശ്നം; അതിനെതിരെ എന്തന്വേഷണം വേണമെന്ന പ്രതിപക്ഷത്തുള്ള ഭിന്നതയാണ്.
റോബ് പാറ്റ്
ബാര്‍ വിഷയത്തില്‍ മാണി അഴിമതി നടത്തി എന്നുപറയാന്‍ വി.എം. സുധീരന് ചങ്കൂറ്റമുണ്ടോ? ഇല്ല, അത് ചോദിക്കാന്‍ എന്തേ ജനപക്ഷ യാത്രയുടെ കൂടെയുള്ള മാധ്യമങ്ങള്‍ ശ്രമിക്കാത്തത്. അപ്പോള്‍ മാണി അഴിമതി നടത്തിയോ എന്ന് പറയാതെ ഇടതുപക്ഷം നിര്‍ദ്ദേശിച്ച അന്വേഷണത്തില്‍ പിടിച്ചു മാണി വിഷയത്തില്‍ സമര്‍ത്ഥമായ കളി കളിക്കുകയാണ് സുധീരന്.
ഷിനു സോണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: