കോഴിക്കോട്: സിബിഐ കുട്ടിലടച്ച തത്തയാണെന്ന പിണറായിയുടെ വാദം കാലഹരണപ്പെട്ടതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് പ്രസ്താവിച്ചു.
സിബിഐ തരം താഴ്ന്ന യുപിഎ ഭരണകാലത്താണ് സുപ്രീം കോടതി സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തോട് ബിജെപി പൂര്‍ണ്ണയോജിപ്പാണ്. കേന്ദ്രത്തില്‍ ഭരണം മാറിയത് പിണറായി തിരിച്ചറിയണം. സിബിഐ ഇന്ന് ബാഹ്യ ഇടപെടലുകളില്ലാത്ത സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്.
ബാര്‍ അഴിമതി കേസ് സിബിഐ അന്വേഷിക്കണം. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ നിസ്സാരമാക്കിയ പിണറായി മന്ത്രി മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുമായി കൈകോര്‍ക്കുകയാണ്. പണം കൊടുത്തവന്റെ പേരിലാണ് നടപടിയെടുക്കേണ്ടത് എന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയും മാണിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടാന്‍ പിണറായി വിമുഖത കാണിച്ചതും ചേര്‍ത്ത് വായിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: