കോട്ടയം: പ്രൊട്ടക്റ്റഡ് അധ്യാപകരെ സംരക്ഷിക്കുക എന്ന പേരില്‍ മുല്ലമാരേയും സണ്ഡേസ്ക്കൂള് അധ്യാപകരേയും നിലനിര്‍ത്തുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ സര്ഗ്ഗവസാനകളെ തകര്‍ക്കുന്ന വിധത്തിലുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകും. വിദ്യാഭ്യാസ വകുപ്പിന്റെ കടന്ന് കയറ്റത്തിനെതിരെ വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു. സര്‍ഗ്ഗവാസനയില്‍ പ്രാവീണ്യംനേടിയ അധ്യാപകര്‍ക്ക് പകരം ഇനി മുല്ലമാരും സണ്‍ഡേ സ്കൂള്‍ അധ്യാപകരുമായിരിക്കും ഈ വിഷയം കൈകാര്യം ചെയ്യുക.
വിദ്യാഭ്യാസ വകുപ്പില്‍ സംരക്ഷിക്കപ്പെടേണ്ട അധ്യാപകരെ അവരുടെ കഴിവുകള്‍ പരിശോധിക്കാതെ ആര്‍ട്സ്- സ്പോര്‍ട്സ് എന്നിവ പഠിപ്പിക്കാന്‍ നിയോഗിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് വിദ്യാര്‍ത്ഥികളെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് ചിന്തിക്കാതെയാണ് നടപ്പിലാക്കുന്നതെന്ന് കലാമണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ലാതെ ന്യൂനപക്ഷമാനേജ്മെന്റ്കള് നടത്തുന്ന സ്ക്കൂളുകളില്‍ പണത്തിന് വേണ്ടി മാനേജ്മെന്റുകള്‍ അനാവശ്യ തസ്തികകള്‍ സൃഷ്ടിക്കുകയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കായികവും, കലയും എന്തെന്ന് തിരിച്ചറിവുള്ളവര്‍ ഇത്തരം അധികപ്രസംഗത്തിന് മുതിരില്ലെന്ന് വിമര്‍ശിച്ച് പല സാംസ്ക്കാരിക സംഘടനകളും രംഗത്ത് വന്ന് കഴിഞ്ഞു.
ഫിസിക്കല്‍ എഡ്യുക്കേഷന്‍, സംഗീതം, ഡ്രോയിംഗ്, ക്രാഫ്റ്റ്, നൃത്തം എന്നിവ പഠിച്ച് യോഗ്യത നേടിയവരുടെ തൊഴിലവസരങ്ങള്‍ നിഷേധിക്കാനും സര്‍ക്കാരിന്റെ ഈ നടപടി കാരണമാകുമെന്ന ആശങ്കകള്‍ ഉദ്യോഗാര്ത്ഥികര്ക്കിടയില് ഉയരുന്നുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. മുല്ലകളും, സണ്ഡേസ്കൂള് അധ്യാപരും അവര്‍ക്ക് കേട്ട് കേള്‍വി മാത്രമുള്ള പാട്ടും ഡാന്‍സും, സ്പോര്‍ട്സും കൈയടക്കുന്നത് വിദ്യാഭ്യാസമേഖല കലുഷിതമാകാനുള്ള സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നതില്‍ പ്രമുഖ വിദ്യാര്‍ത്ഥിസംഘടനകളെല്ലാം ഏകാഭിപ്രായക്കാരാണ്.
സ്വകാര്യ മാനേജ്മെന്റുകള്‍ അനാവശ്യമായി പണം വാങ്ങി നടത്തിയ നിയമനങ്ങളാണ് പുതിയ നീക്കങ്ങളിലൂടെ സര്‍ക്കാരിന് ബാധ്യതയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: