കായംകുളം: ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയില്‍ 7.30ന് കായംകുളം പോലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം മോഷണക്കേസിലും ക്വട്ടേഷന്‍ സംഘത്തിലും ഉള്‍പ്പെട്ട ഒന്‍പതോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതിക്ക് പിന്നാലെ പോലീസ് ഓടുന്നതുകണ്ട് നാട്ടുകാരും ഓടി സ്റ്റേഷന് 200 മീറ്ററോളം ഓടിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി. പിന്നാലെ പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: