പഞ്ചിം(ഗോവ): സ്വര്‍ണ്ണ വില മൂന്നു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണവ്യാപാരത്തില്‍ ഇന്നലെ കിലോഗ്രാമിന് 450 രൂപയുടെ കുറവ് രേഖപ്പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് നേരിടുന്നത് മൊത്തവ്യാപാരികളേയും ആശങ്കയിലാക്കുകയാണ്. സ്വര്‍ണ്ണം പൂഴ്ത്തിവെച്ചിരുന്ന വ്യാപാരികള്‍ക്കാണ് ഇതു മൂലം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത്.
ആഗോള തലത്തില്‍ ഇക്വിറ്റി, ഷെയറുകളുടെ ഡിമാന്‍ഡ് ഉയരുന്നതാണ് സ്വര്‍ണ്ണവില താഴാനുള്ള മുഖ്യ കാരണം. അതേസമയം ഇത് വെള്ളിയിലും പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 900 രൂപ കുറഞ്ഞ് കിലോഗ്രാമിന് 35050 ആണ് വെള്ളിയുടെ വില. അതേസമയം ഇത് വിപണിയിലെ വെള്ളി കോയിനുകളും മറ്റും നിര്‍മ്മിക്കുന്ന ചെറുകിട വ്യാപാരികളെയാണ് പ്രതിസന്ധിയിലാക്കുന്നത്.
ആഗോളവിപണിയില്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഇടിവുണ്ടാക്കുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവിലയില്‍ 1.90 കുറവ് രേഖപ്പെടുത്തി. കിലോഗ്രാമിന് 1146.34 യുഎസ് ഡോളറാണ് ഇപ്പോഴത്തെ വില. 2010 ഏപ്രിലിനു ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കൂടാതെ വെള്ളിയുടെ വിലയില്‍ 3.4 ശതമാനം വിലയിടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയുടെ വിലയില്‍ 2010 ഫെബ്രുവരിക്കു ശേഷം ഏറ്റവും താഴ്ന്ന നിരക്കാണിത്. പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന് കിലോഗ്രാമിന് 450 രൂപ കുറവാണ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2450ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വെള്ളി 900 രൂപ കുറഞ്ഞ് കിലോഗ്രാമിന് 35050 ആണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: