തൊടുപുഴ : ജില്ലയിലെ ആദ്യത്തെ നീര പാര്‍ലറിന് തൊടുപുഴയില്‍ തുടക്കമായി.
കാഡ്സിന്റെ നേതൃത്വത്തില്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച നീര പാര്‍ലര്‍ മുനിസിപ്പല്‍ ചെയര്മാന് എ.എം. ഹാരിദ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന യോഗത്തില്‍ കൗണ്‍സിലര്‍ പി.ജി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, വൈസ് പ്രസിഡന്റ് വി.പി. ജോര്‍ജ്ജ്, സെക്രട്ടറി കെ.വി. ജോസ്, ജോ. സെക്രട്ടറി ജിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: