കലവൂര്‍: പാചകവാതക ഗോഡൗണില്‍ കാലി സിലിണ്ടറുകള്‍ മറിഞ്ഞു വീണു; ശബ്ദം കേട്ട നാട്ടുകാര്‍ സ്ഫോടനം എന്ന് സംശയിച്ച് അഗ്നിശമന സേനയെ വിളിച്ചുവരുത്തി. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പാതിരപ്പള്ളി ഉദയ വായനശാലയ്ക്ക് സമീപമുള്ള പാചകവാതക ഗോഡൗണിലായിരുന്നു സംഭവം. ഇവിടെ സംഭരിച്ചിരുന്ന കാലി സിലിണ്ടറുകള്‍ ഒന്നാകെ മറിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദം കേട്ട് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഗോഡൗണില്‍ ഉണ്ടായിരുന്ന പ്രാവിന് കൂട്ടവും ചിറകടിച്ച് പറന്നതോടെ നാട്ടുകാര്‍ സ്ഫോടനം നടന്നെന്ന് ഉറപ്പിച്ചു. ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി പരിശോധിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: