തൊടുപുഴ : ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസിനെതിരെ പി.സി. ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് നല്കിയ ഒരുകോടി രൂപയുടെ മാനനഷ്ടകേസ് തൊടുപുഴ സി.ജെ.എം. കോടതി ഫയലില്‍ സ്വീകരിച്ചു.
2015 ഫെബ്രുവരി 9ന് റോയി കെ. പൗലോസിനോട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സയച്ചു. ആറു മാസം മുമ്പ് റോയി കെ. പൗലോസ് നടത്തിയ വിവാദ വാര്‍ത്താ സമ്മേളനമാണ് മാനനഷ്ട കേസിന് അടിസ്ഥാനം.
ഷോണ്‍ ജോര്‍ജ്ജ് പാറ മാഫിയകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു റോയി കെ. പൗലോസിന്റെ ആരോപണം. ഇതിനെതിരെ തൊടുപുഴ ബാറിലെ അഭിഭാഷകനായ കെ.എസ്. സൂരജ് മുഖേന തൊടുപുഴ സി.ജെ.എം.
കോടതിയില്‍ ഒരു കോടി രൂപ മാനനഷ്ടം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ സ്വകാര്യ അന്യായമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. കോടതി നിശ്ചയിച്ചിരിക്കുന്ന ദിവസം ഡിസിസി പ്രസിഡന്റ് ജാമ്യം നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: