ലോകത്തില്‍നിന്ന് ഒരു കുട്ടിക്ക് ഏതൊക്കെ രീതിയില്‍ സ്‌നേഹം കിട്ടിയാലും വാത്സല്യമേകാന്‍ നൂറു കണക്കിനാളുകളുണ്ടായാലും അതൊന്നും മാതൃസ്‌നേഹത്തിനു തുല്യമാകില്ല. കാറിന് ഓടാന്‍ പെട്രോള്‍ ഉണ്ടെങ്കിലും അതു സ്റ്റാര്‍ട്ടാകണമെങ്കില്‍ ബാറ്ററി കൂടാതെ പറ്റില്ല. ഒരു കുഞ്ഞിനെ സംബന്ധിച്ചു മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹം ഈ ബാറ്ററിപോലെയാണ്. ജീവിതത്തില്‍ ഏതു സാഹചര്യത്തെയും മനഃസംയമനത്തോടെ നേരിടുവാനുള്ള ശക്തി നമ്മള്‍ നേടുന്നതു ബാല്യത്തില്‍ മാതാപിതാക്കളില്‍നിന്നും നമുക്കു ലഭിക്കുന്ന സ്‌നേഹത്തില്‍ നിന്നുമാണ്. ലോകത്തില്‍ നിന്നു ലഭിക്കുന്ന സ്‌നേഹത്തിന്റെയെല്ലാം പിന്നിലുള്ളതു സ്വാര്‍ത്ഥതയാണ്. നമ്മള്‍ പശുവിനെ സ്‌നേഹിക്കുന്നത് അതിനോടുള്ള സ്‌നേഹം കൊണ്ടല്ല അതില്‍നിന്നും ലഭിക്കുന്ന പാലിനെ ഓര്‍ത്തിട്ടാണ്. എത്ര പാലു തന്നിരുന്ന പശുവായാലും കറവ വറ്റിയാല്‍ അതിന്റെ സ്ഥാനം അറവുശാല തന്നെ. ഭാര്യയോ ഭര്‍ത്താവോ മറ്റെയാളുടെ ഇഷ്ടത്തിനു നിന്നില്ലെങ്കില്‍ ഉടനെ ബന്ധം ഒഴിയുകയായി. എന്നാല്‍ ഒരമ്മ തന്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നതു സ്വാര്‍ത്ഥത വച്ചല്ല.
















