ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലത്ത് കെഎസ്ആര്‍ടിസി പമ്പ സര്‍വീസ് ബുക്കിങ്ങിനുള്ള നിരക്ക് കുത്തനെ ഉയര്‍ത്തി. ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് പോകുന്നതിന് ബസ് ഒന്നിന് 7,300 രൂപയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. തിരികെ ചെങ്ങന്നൂരില്‍ എത്തുമ്പോഴെക്കും 14,600 രൂപയാണ് ഭക്തര്‍ നല്‍കേണ്ടത്. മുന്‍ വര്‍ഷത്തെക്കാളും 3,600 രൂപയാണ് ഭക്തരില്‍ നിന്നും അധികമായി ഈടാക്കുന്നത്.
മുന്‍ വര്‍ഷം ഒരുഭാഗത്തേക്ക് മാത്രം 5500 രൂപയും മടങ്ങിയെത്തുമ്പോള്‍ മൊത്തം 11,000 രൂപയുടെ നിരക്കാണ് ഉണ്ടായിരുന്നത്. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നടപടിയാണ് ഈനിരക്ക് വര്‍ദ്ധനവിലൂടെ അധികൃതര്‍ നടത്തുന്നതെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബുക്കിങ്ങിനുള്ള നിരക്കുവര്‍ദ്ധന ഇപ്രകാരമാണ;് ബസൊന്നിന് 50 സീറ്റുകളുടെ ടിക്കറ്റ് ചാര്‍ജിനൊപ്പം ഓരാ സീറ്റിനും 15 അധികമായും 25 യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്നതിനുള്ള ടിക്കറ്റ് ചാര്‍ജും ഉള്‍പ്പെടെ ആകെ 7300 രൂപ.
കഴിഞ്ഞ തവണ നിര്‍ത്തികൊണ്ടുപോകുന്ന യാത്രക്കാരുടെ പേരില്‍ വാങ്ങിയിരുന്ന തുച്ഛമായ നിരക്കായിരുന്നു. എന്നാല്‍ ഇത്തവണ ഈനിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്വകാര്യബസ് ഭക്തരെയും കൊണ്ട് പമ്പയിലെത്തി അടുത്ത ദിവസം ചെങ്ങന്നൂരില്‍ മടങ്ങിയെത്തുമ്പോള്‍ 12000 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കൊള്ളലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി തയാറാകുന്നത്. കൂടുതലായും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തരാണ് ഈ സംവിധാനത്തെ കൂടുതലായും ആശ്രയിച്ച് വരുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഡീസല്‍ വില കുറവായിട്ടും ഇത്തരത്തിലുള്ള നിരക്ക് വര്‍ദ്ധന സ്വകാര്യ വാഹന ഉടമകളെ പ്രീതിപ്പെടുത്താനാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ ബുക്ക് ചെയ്യുന്നതിന് ഹൈദരാബാദില്‍ നിന്നുമെത്തിയ അയ്യപ്പഭക്തര്‍ നിരക്കു വര്‍ദ്ധനയെ തുടര്‍ന്ന് സ്വകാര്യ ബസ് ബുക്കുചെയ്താണ് മടങ്ങിയത്. മുന്‍ വര്‍ഷങ്ങളിലെ ശബരിമല തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് നേടിയത്. ഇത് നഷ്ടപ്പെടുത്താനും സ്വകാര്യ വാഹന ലോബിയെ സഹായിക്കാനുമുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: