കായംകുളം: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊട്ടുപുര ഓര്‍മ്മയാകുന്നു. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഊട്ടുപ്പുര എഡി 1606ല്‍ കൈതതെക്ക് കോമലേഴ്ത്ത് കുഞ്ഞുശങ്കരചാന്നാര് പണികഴിപ്പിച്ചതാണ്. വെട്ടുകല്ലിലും തടിയിലും നിര്‍മ്മച്ച കെട്ടിടത്തിന് കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണാവസ്ഥയിലായതുകൊണ്ട് പുതിയകെട്ടിടം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ ഈ കെട്ടിടത്തിലാണ് പ്രസാദവിതരണം നടത്തുന്നത്. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് നിരവധി തവണ അറ്റകുറ്റപണികള്‍ നടത്തിയിട്ടുള്ളതിനാല്‍ കെട്ടിടത്തില്‍ ഇനിയും നിര്‍മ്മാണങ്ങള്‍ നടത്താനോ സംരക്ഷണ വിഭാഗത്തിലോ ഉള്‍പ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: