തിരുവനന്തപുരം: സംസ്ഥാനത്തെ കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. നവംബര്‍ ഇരുപത്തിയഞ്ചു വരെ ഓണ്‍ലൈനായി പേരുചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ നിലനില്‍ക്കുന്ന സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ആദിവാസി മേഖലയില്‍നിന്ന് കൂടുതല്‍പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ നവംബര്‍ ഒന്‍പതിനും ഇരുപത്തിമൂന്നിനും വില്ലേജ് ഓഫീസുകളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
അക്ഷയ സെന്ററുകളില്‍ ഇരുപത്തിയഞ്ചു രൂപ നല്‍കിയും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു.
അടുത്തവര്‍ഷം ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരില്‍ നിന്നോ തപാല്‍ വഴിയോ താലൂക്ക് ഓഫീസുകളില്‍ നിന്നോ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷകന് രജിസ്ട്രേഷന് നമ്പരും പേരും വിലാസവും എസ്എംഎസ് ആയി മൊബൈല്‍ ഫോണില്‍ ലഭിക്കും. അപേക്ഷയുടെ സ്വീകരണം, തിരസ്കരണം തുടങ്ങിയ വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കും. വാര്‍ധക്യവും അംഗവൈകല്യവും ബാധിച്ചവരെ സഹായിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റോ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ വഴിയോ പ്രത്യേക ഫോര്‍മാറ്റില്‍ 54242 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചോ 1950 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചോ വിവരങ്ങള്‍ അറിയാവുന്നതാണ്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: