മുണ്ടക്കയം: ആള്‍താമസമില്ലാത്ത വീട് കത്തി നശിച്ച നിലയില്‍.മുണ്ടക്കയം മുറികല്ലുംപുറം നടുവിലേത്ത് ഗൗരിയമ്മ(88)ന്റെ വീടാണ് തീകത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.എട്ടുമാസമായി ആള് താമസമില്ലാതെ കിടന്ന വീട് കഴിഞ്ഞരാത്രിയാണ് തീപിടിച്ച നിലയില്‍ കണ്ടത്.മൂന്നുമുറികളിലായി രണ്ട് കട്ടിലുകള്‍,പൂജാമുറി,എന്നിവകത്തിനശിച്ചു. അടുക്കളയിലെ പാത്രങ്ങള്‍ കാണാതായിട്ടുണ്ട്.അടുക്കളയുടെ കതകിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്നാണ് തീപിടിപ്പിച്ചത്.രോഗിയായ ഗൗരിയമ്മ പാറത്തോട്ടില്‍ മകളുടെ വീട്ടിലാണ് താമസം.മുപ്പത്തിനാലു സെന്ര് സ്ഥലത്തിന്റെ വീതപ്രശനവുമായി ബന്ധപെട്ട് മകനുമായി ഉണ്ടായ തരക്കത്തില്‍ ഗൗരിയമ്മ നല്‍കിയപരാതിയില്‍ കേസ് വിചാരണ നടക്കുന്നതിനിടയിലാണ് വീട് കത്തിനശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: