മുണ്ടക്കയം: നിരേധിക്കപ്പെട്ട പാന്‍മസാല വില്പ്പനക്കാരന് പിടിയില്‍.ദേശിയപാതയോരത്ത് കൂട്ടിക്കല്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ ടുബാക്കോ ഉടമ വരിക്കാനി പാറയില്‍ സുല്‍ഫിക്കറാണ് പിടിയിലായത്. നിരോധിക്കപ്പെട്ട പാന്‍മസാല ഉള്‍പെടെയുള്ള പുകയില ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ സമീപത്തുള്ള സാധനങ്ങള്‍ സൂക്ഷിപ്പുമുറിയില്‍ നടത്തിയ പരിശേധനയിലാണ് 150 പാക്കറ്റ് ഹാന്‍സ്,മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിക്കൂടിയത്.പന്മസാല നിരേധിച്ച സാഹചര്യത്തില്‍ പോലീസ് പരിശേധന കര്‍ശനമാക്കിയതിനാല്‍ മേഖലയില്‍ വില്‍പ്പന കുറഞ്ഞിരുന്നു.എന്നാല്‍ സുല്‍ഫിക്കര്‍ ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്പന്നങ്ങള് രഹസ്യമായി വില്‍പ്പന നടത്തുകയായിരുന്നു.അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന ഹാന്‍സ് ഇപ്പോള്‍ 20 മുതല്‍ 30 വരെ വിലയ്ക്കാണ് വില്‍ക്കുന്നത്.എസ്.ഐ ഡിഎസ് ഇന്ദ്രരാജ്,ഗ്രേഡ് എസ് ഐ ജെയിംസ്,എസ്.സിപിഒമാരയ ബാബു തോമസ്,എടിഎം നൗഷാദ്,ജെയ്മോന് എന്നിവരടങ്ങുന്ന സംഘമാണ് പരിശേധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: