പാലക്കാട്: ചിറ്റൂരിലുള്ള സ്വകാര്യ മെഡിക്കല്‍കോളേജില്‍ ദീപാവലി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥിനികള്‍ക്ക് പിഴയും പുറത്താക്കല്‍ ഭീഷണിയും. ദീപാവലി ദിവസം കോളേജ് ഹോസ്റ്റലില്‍ വിളക്ക് തെളിയിച്ചതിന് പിഴ ചുമത്തികൊണ്ട് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ അയച്ചത്.
കോളേജിന്റെയും ഹോസ്റ്റലിന്റെയും നിയമാവലി തെറ്റിച്ചെന്നും, നവംബര്‍ ഒന്നിനു മുമ്പായി പിഴസംഖ്യയായ 5000 രൂപ അടച്ചില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
23നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കോളേജ് അധികൃതര്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭയംമൂലം പരാതിനല്‍കാനോ പ്രതികരിക്കാനോ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും തയ്യാറായിട്ടില്ല.
മതപരമായ ചടങ്ങുകള്‍ ആഘോഷിക്കാറില്ലെന്നതാണ് ഇക്കാര്യത്തില്‍ മാനേജ്മെന്റിന്റെ മറുപടി. മുസ്ലീം മാനേജ്മെന്റിന്റെ കീഴിലുള്ള കരുണ മെഡിക്കല്‍ കോളേജിനെതിരെ നേരത്തെയും വിവിധ വിഷയങ്ങളില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കോളേജ് മാനേജ്മെന്റിന്റെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ്രപസിഡണ്ട് പി. രാജീവിന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച നേതാക്കള്‍ കരുണാ മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി. സംസ്ഥാന സെക്രട്ടറി എം ശശികുമാര്‍, സംസ്ഥാന സമിതിയംഗം എകെ മോഹന്‍ദാസ്, ജില്ലാ ജന. സെക്രട്ടറി ജികെ കുമരേഷ്, ജില്ലാ വൈസ് ്രപസിഡണ്ട് എസ് ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു. സര്‍ക്കുലറും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതും നിരുപാധികം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: