തൃശൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ വച്ച് സ്ത്രീയെ തീവച്ചുകൊന്ന സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. തേനി സ്വദേശി സുരേഷ് കണ്ണന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തനിക്കൊപ്പം ഗോവയ്ക്ക് വരാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കണ്ണന് പോലീസിന് നല്കിയ മൊഴി.ഇയാളുടെ മൊബൈലില്‍ നിന്നും കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഈ മാസം 20ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനുള്ളില്‍ വച്ചാണ് ഫാത്തിമ (45) തീകൊളുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
കേസില്‍ പ്രതിയെന്നു സംശയിക്കുന്ന സുരേഷിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. തമിഴ്നാട് കാമാക്ഷിപുരം സ്വദേശിയാണ് പിടിയിലായ സുരേഷ് കണ്ണന്. തൃശൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഫാത്തിമയെ ട്രെയിനില്‍ വച്ചാണ് പ്രതി പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: