കോട്ടയം: ഫിസിയോതെറാപ്പിസ്റ്റ് കോ ഓര്‍ഡിനേഷന്റെ സംസ്ഥാന സമ്മേളനം നവംബര്‍ 1, 2 തീയതികളില്‍ മാമ്മന്‍മാപ്പിളഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
സുരേഷ്കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഫിസിയോതെറാപ്പി വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകളുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ ഫിസിയോതെറാപ്പി മേഖല നേരിട്ടുന്ന പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
സമ്മേളനത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഫിസിയോതെറാപ്പി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഡോ. ശ്രീജിത്ത് പി.എസ്, ഡോ. പ്രഭമോഹന്, ഡോ. സജിത്ത്, ഡോ. ആര്.ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: