കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് സാധാരണക്കാരും തൊഴിലാളികളും ആശ്രയിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുഴുവന്‍ മദ്യ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടികൊണ്ടു വേണം മദ്യനയത്തിലെ ആത്മാര്‍ത്ഥത തെളിയിക്കേണ്ടതെന്ന് എ സി ഡി എഫ് ചെയര്മാന് പി സി ജോര്‍ജ്. ബാര്‍ ഹോട്ടലുകള്‍ മാത്രം പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ മദ്യം ലഭ്യമാകുന്ന സാഹചര്യം ഒരിക്കലും സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കില്ല. ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: