ഹൈദരാബാദ്: അനാശ്യാസത്തിന്റെ പേരില്‍ അറസ്റ്റിലായ തെന്നിന്ത്യന്‍ താരം ശ്വേത ബസുവിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. റസ്ക്യൂ ഹോമില്‍ കഴിയുന്ന ശ്വേതയെ ഉടന്‍ തന്നെ അവിടെ നിന്ന് വിട്ടയക്കണമെന്ന് കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഉത്തരവ് പ്രകാരം രണ്ടു ദിവസത്തിനുള്ളില്‍ ശ്വേത മോചിതയാകും.
മകളെ വിട്ടയയ്ക്കണമെന്ന് കാണിച്ച് നേരത്തെ താരത്തിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇവര്‍ കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശ്വേത വീണ്ടും ലൈംഗികതൊഴിലിലേക്ക് പോകുന്നത് തടയുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് അവര്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. സപ്തംബറില്‍ അറസ്റ്റിലായശേഷം ഫലക്നുമയിലെ റസ്ക്യൂ ഹോമിലാണ് ശ്വേത കഴിഞ്ഞുകൊണ്ടിരുന്നത്. ശ്വേതയെ പുനരധിവസിപ്പിക്കണമെന്നും കൗണ്‍സിലിങ് സഹായം തുടരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ടോളിവുഡില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സപ്തംബറില്‍ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന റെയ്ഡില്‍ ശ്വേതാബസു അറസ്റ്റിലായത്. സെക്സ് റാക്കറ്റ് നേതാവ് അഞ്ജനേയലുവിന്റെ സംഘത്തോടൊപ്പം പിടിയിലായ ശ്വേതയ്ക്കൊപ്പം മുംബൈയിലെ വന്‍കിട ബിസിനസ്കാര് ഉണ്ടായിരുന്നു. കുടുംബം പോറ്റാനാണ് വേശ്യാവൃത്തിയിലേക്ക് തിരിയേണ്ടി വന്നതെന്നാണ് ശ്വേതാബസു പറഞ്ഞത്. ബാലതാരത്തിനുള്ള ദേശീയവാര്‍ഡ് നേടിയിട്ടുള്ള ശ്വേതാബസു ഇതു ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലെ നായികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: