കോഴിക്കോട്: ഡൗണ്ടൗണ് റസ്റ്റോറന്റില്‍ നടന്നുവന്ന അനാശാസ്യസംഭവങ്ങള്‍ മൂടിവെച്ച് അന്വേഷണം യുവമോര്‍ച്ച പ്രകടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും മാത്രമാക്കാന്‍ സംഘടിത ശ്രമം. കടയുടമകള്‍ പരാതി നല്‍കാന്‍പോലും തയ്യാറാകാത്ത സാഹചര്യത്തിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ കേസെടുത്ത പോലീസാണ് കടയുടെ മറവില്‍ നടന്ന അനാശാസ്യ പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ തയ്യാറാകാത്തത്.വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ ഒറ്റപ്പെടുത്താനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്.
കോഴിക്കോട്ട് ഇതിന് മുമ്പ് വിവാദമായ ഐസ്ക്രീം പാര്‍ലര്‍ സംഭവത്തിന്റെ അതേ രീതിയില്‍ നഗരത്തില്‍ പുതുതായി പൊട്ടിമുളച്ച ന്യൂജനറേഷന് കാപ്പിക്കടകള്‍ കേന്ദ്രീകരിച്ച് വന്‍ സെക്സ് റാക്കറ്റ് നടക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയടക്കം വശീകരിച്ച് ഇത്തരം റസ്റ്റോറന്റുകളില്‍ എത്തിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.
പ്രതിഷേധപ്രകടനത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇത് മുതലെടുത്ത് യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ച് സംഘര്‍ഷം പെരുപ്പിച്ച് കാണിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരെ സദാചാര പോലീസായി ചിത്രീകരിക്കാന്‍ ഒരുവിഭാഗം സംഘടിത നീക്കമാണ് നടത്തിയത്. മുന്‍കാല കെഎസ്യു നേതാവായ ചാനല്‍ റിപ്പോര്‍ട്ടറെ ആര്എസ്എസുകാരാനാക്കി ചിത്രീകരിച്ച് പ്രശ്നത്തെ വഴിതിരിച്ചുവിടാനും ശ്രമം നടന്നു. ഹോട്ടലുടമയുമായി ബന്ധമുള്ള ചില ചാനല്‍ പ്രവര്‍ത്തകരും പോലീസും രാഷ്ട്രീയനേതാക്കളും ഒറ്റക്കെട്ടായി രംഗത്തെത്തി പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാനും കടയുടമകളെ വെള്ളപൂശാനും ശ്രമങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: