തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ 8-ാം സീസണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ വ്യാപാരി വ്യവസായി കോണ്‍ഫഡറേഷന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രി എ പി അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. കേരളത്തിലെ ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപാരവ്യവസായ കോണ്‍ഫഡറേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ക്കും മന്ത്രി എ പി അനില്‍ കുമാറിനും നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അശാസ്ത്രീയമായ നികുതി പരിഷ്ക്കരണങ്ങളും മാനദണ്ഡം പാലിക്കാതെ നടത്തുന്ന പരിശോധനകളും ഒഴിവാക്കണമെന്നും വാണിജ്യനികുതി വകുപ്പില്‍ അടിയന്തിരമായി ഓംബുട്സ്മാന് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാപാരസംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു നല്കി.
കേരള സംസ്ഥാന വ്യാപാരവ്യവസായ സമിതി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി ഫെഡറേഷന്, കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്സ് അസ്സോസിയേഷന് അടക്കം 19 സംഘടനകളാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ പിന്തുണയ്ക്കുവാന് തീരുമാനിച്ചത്. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ എം മുഹമ്മദ് അനില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി വിജയന്, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു, വ്യാപാരി വ്യവസായി ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ കമാല്‍ എം മാക്കിയില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ ഹസ്സന് കോയ തുടങ്ങി.വര് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: