വെള്ളൂര്‍: രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മാണമാരംഭിച്ച റെയില്‍വേ അടിപ്പാതയുടെ പണി ഇഴഞ്ഞുനീങ്ങുന്നു. വെള്ളൂര്‍ ജങ്ഷനില്‍ എത്തുന്ന സ്ഥലപരിചയക്കുറവുള്ള ഡ്രൈവര്‍മാര്‍ വഴി കണ്ടുപിടിക്കാന്‍ പ്രയാസപപെടുകയാണ്. മഴപെയ്താല്‍ അണ്ടര്പാത്തിന്റെ പാസ്വേയും താത്കാലിക റോഡും വെള്ളം നിറഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്തവിധമാകും. രാത്രികാലങ്ങളിലും മഴസമയത്തും ഇതുവഴി വരുന്ന സ്ഥിരപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
ഇന്നലെ ഈ അപകടക്കെണിയില്‍ കോട്ടയം പാമ്പാടി സ്വദേശി സുനില്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മാറിഞ്ഞു. സുനില്‍ അത്ഭുതകരമായി രക്ഷപെട്ടു. റോഡ് നിര്‍മ്മാണം നടക്കുന്നു എന്നു സൂചിപ്പിക്കുന്ന യാതൊരു സിഗ്നലും സ്ഥാപിക്കാതെയാണ് ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ റോഡുപണികള്‍ നടത്തുന്നത്. റോഡിന്റെ നിര്‍മ്മാണ ജോലികള്‍ വൈകാന്‍ കാരണം മഴയാണെന്നും പതിനഞ്ചുദിവസം കൊണ്ട് റോഡ് ഗതാഗതയോഗ്യമാക്കിത്തീര്ക്കുമെന്നും റയില്‍വേ അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: