ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്‍.കെ. രവീന്ദ്രനാഥ് അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖ ഐപിഎസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ ദക്ഷിണ മേഖലാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ സിവില്‍ സ്റ്റേഷനിലെ റോഡ് സേഫ്റ്റി ഹാളില്‍ നടന്ന യോഗത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആര്‍റ്റിഒ, ജോ.ആര്റ്റിഒമാര് എന്നിവര്‍ പങ്കെടുത്തു. മികച്ച പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും മുന്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രവീന്ദ്രന് നായര്‍ വിതരണം ചെയ്തു.
ആര്റ്റിഒമാരായ സുരേഷ്, എബിജോണ്‍, സാമുവേല്‍, ആര്‍റ്റിഒ തുളസീധരന്‍, ചെങ്ങന്നൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കോശി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തീര്ത്ഥാടനവുമായ് ബന്ധപ്പെട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നടന്ന പ്രത്യേക വാഹന പരിശോധനയില്‍ 638 കേസുകളിലായി 3,23,600 രൂപ പിഴ ഈടാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: