ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജലതോറിറ്റിയുടെ മുന്നൊരുക്കങ്ങള്‍ പാളുന്നു. തീര്ത്ഥാടനകാലങ്ങളില് മാത്രമായി അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിക്കാറുണ്ട്, ഇത്തരത്തില്‍ ഇക്കൊല്ലം തീര്‍ത്ഥാടനത്തിന് മുന്നൊരുക്കം എന്ന നിലയില്‍ കിഴക്കേനടയില്‍ മഹാദേവക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുളള ടാപ്പാണ് അധികൃതര്‍ക്ക് വീണ്ടും തലവേദനയായിരിക്കുന്നത്.
രണ്ട് ടാപ്പുകളാണ് ഇവിടെയുള്ളത്. എന്നാല്‍ സ്ഥാപിച്ച് അല്‍പ്പസമയത്തിനുള്ളില്‍തന്നെ ഒരു ടാപ്പ് പൊട്ടി ജലം പുറത്തേക്ക് ചീറ്റുകയാണ്. റോഡിലേക്ക് പതിക്കുന്ന മലിന ജലം ക്ഷേത്രത്തിന് മുന്‍ഭാഗത്തേക്കാണ് ഒഴുകി എത്തുന്നത്. രണ്ട് ദിവസം പിന്നിട്ടിട്ടും ടാപ്പ് മാറ്റി വയ്ക്കാനോ, അറ്റകുറ്റപണികള്‍ നടത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല. തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കൂടിയ അവലോകനയോഗങ്ങളിലെല്ലാം രൂക്ഷവിമര്‍ശനമാണ് വാട്ടര്‍ അതോറിറ്റ്ക്ക് കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: