മോസ്കോ: 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന്റെ ഔദ്യാഗിക ലോഗോ പ്രകാശനം ചെയ്തു. ഫിഫാ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററാണ് ചൊവ്വാഴ്ച റഷ്യയിലെ ഒരു ടിവി ടോക് ഷോയ്ക്കിടെ ലോഗോയുടെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ലോഗോ പിന്നീട് മോസ്ക്കോയിലെ ബോള്‍ഷോയ് തിയറ്ററില്‍ ആരാധകര്‍ക്കായി പദര്‍ശിപ്പിച്ചു.
റഷ്യയുടെ പതാകയിലെ ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ സ്വര്‍ണ തൊങ്ങലു വച്ച ലോകകപ്പിന്റെ ട്രോഫിയാണ് ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ ഹൃദയവും ആത്മാവുമാണ് ലോഗോയിലൂടെ പ്രകടമാകുന്നതെന്ന് പ്രകാശന ചടങ്ങിന് ശേഷം ബ്ലാറ്റര്‍ വ്യക്തമാക്കി.
റഷ്യയുടെ സ്പേസ് സ്റ്റേഷനില്‍ വച്ച് മൂന്ന് ബഹിരാകാശയാത്രികരാണ് ലോഗോ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് പിന്നീട് ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്പന ചെയ്ത് സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: