കോട്ടയം: എടിഎം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്ര് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വടവാതൂരിലെ എസ്ബിടിയുടെ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് കണ്ട ഒരാള്‍ സംശയം തോന്നി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നേപ്പാള്‍ സ്വേശിയായ റാണ (55) പിടിയിലായത്. വടവാതൂരിലുള്ള ഒരു വീട്ടില്‍ മൂന്നുവര്‍ഷത്തോളം സെക്യൂരിറ്റിയായി ജോലി ചെയിരുന്ന ഇയാള്‍ അടുത്തിയിടക്ക് പാമ്പാടിയിലെ ഒരൂ സ്ഥാപനത്തിലേക്ക് മാറിയിരുന്നു. അവിടെ വച്ച് മാധ്യമങ്ങളില്‍ കണ്ട ചിത്രവും റാണയുമായി സാദൃശ്യം തോന്നിയയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാമ്പാടി സിഐ സാജു വര്‍ഗീസ്, മണര്കാട്എസ്ഐ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: