കോട്ടയം: കോട്ടയം എന്‍.എസ്.എസ്. യൂണിയന്റെ ശതാബ്ദിസ്മാരകസൗതത്തിന് 30 ന് 9.30 ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.കോട്ടയം മെഡിക്കല്‍കോളേജിനടുത്തുള്ള മന്നം സെന്ററിനോട് ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവില്‍ അഞ്ച്നില മന്ദിരമാണ് യൂണിയന്റെ പുതിയ പദ്ധതി.
2003ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനംചെയ്ത നാല് നിലയിലുള്ള ഗാന്ധിനഗര്‍ മന്നം സെന്ററിനോട് ചേര്‍ന്ന് വാങ്ങിയ 30 സെന്റ് സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ പുതിയ മന്ദിരം പണിയുന്നത്. 200ഉം 600ഉം ഇരിപ്പിട സൗകര്യമുള്ള രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, ഡീലക്സ് മുറികള്‍, മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് രക്തദാനം ഉള്‍പ്പെടെയുള്ളവയ്ക്കായി സേവനകേന്ദ്രങ്ങള്‍ തുടങ്ങിയവ പുതിയ സമുച്ചയത്തില്‍ ഉണ്ടാകും. ഇപ്പോള്‍ മന്നം സെന്ററില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍സൗകര്യം ഉണ്ട്. എന്‍.എസ്.എസ്. യൂണിയന്റെ മനുഷ്യവിഭവശേഷി, സാമൂഹികസേവനവിഭാഗം എന്നിവയുടെ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
133 കരയോഗങ്ങളുടെ മേല്‍ഘടകമായി പ്രവര്‍ത്തിക്കുന്ന കോട്ടയം എന്‍എസ്എസ് യൂണിയന് തിരുനക്കരയില്‍ ബഹുനില ആസ്ഥാനമന്ദിരവും ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് അതിഥി മന്ദിരങ്ങളും ഉണ്ട്. പി. ബാലകൃഷ്ണപിള്ള പ്രസിഡന്റും എ.എം. രാധാകൃഷ്ണന്‍നായര്‍ സെക്രട്ടറിയുമായുള്ള കോട്ടയം യൂണിയന് സമുദായാംഗങ്ങളുടെ പൊതുവായ ക്ഷേമം മുന്‍നിര്‍ത്തി നിരവധി കര്‍മപരിപാടികളാണ് നടപ്പാക്കിവരുന്നത്.
എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നടക്കുന്ന മന്ദിരശിലാസ്ഥാപന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.ജി. ചന്ദ്രശേഖരന്‍നായര്‍, സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിക്കും. കെട്ടിടസമുച്ചയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പരിപാടിയെന്ന് യൂണിയന് സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: