ആലപ്പുഴ: പൊതുമേഖലയിലെ മരുന്നു നിര്‍മാണ സ്ഥാപനമായ കലവൂര്‍ കെഎസ്ഡിപിയ്ക്ക് മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് വീണ്ടും മൂന്നു കോടി 40ലക്ഷം രൂപയുടെ മരുന്നിന് ഓര്‍ഡര്‍ നല്കി. ഇതോടെ കമ്പനിയുടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായേക്കും. നടപ്പുസാമ്പത്തികവര്‍ഷം കെഎസ്ഡിപിയില്യ്ക്ക് എട്ടു കോടിയുടെ ഓര്‍ഡറാണ് നല്‍കിയിരുന്നത്. ഇതില്‍ ആരോഗ്യവകുപ്പ് വാങ്ങിയ 4.68 കോടിയുടെ മരുന്നുകളുടെ വില കഴിഞ്ഞയാഴ്ചയാണ് കെഎസ്ഡിപിയ്ക്ക് കൈമാറിയത്.
ഇപ്പോള്‍ പുതുതായി 3.40 കോടിയുടെ മരുന്നിനുളള ഓര്‍ഡര്‍ കൂടി സര്‍ക്കാര്‍ നല്‍കിയതോടെ 12 കോടിയോളം രൂപയുടെ ഓര്‍ഡറാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കെഎസ്ഡിപിയില്‍ നിന്നും സര്‍ക്കാര്‍ 13 കോടിയുടെ മരുന്നാണ് ശേഖരിച്ചത്. നിലവില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ശേഷിക്കെ കൂടുതല്‍ മരുന്നിനുളള ഓര്‍ഡര്‍ ഇനിയും ആരോഗ്യവകുപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ആന്ധാസര്ക്കാരും കെഎസ്ഡിപിയില്‍ നിന്നും 13 കോടിയുടെ മരുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇരുപത്തിയാറിനം മരുന്നുകള്‍ക്കാണ് സംസ്ഥാന മെഡിക്കല്‍ കോര്പ്പറേഷന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: