ചെങ്ങന്നൂര്‍: ആലാ എസ്എന്‍ കോളേജില്‍ റാഗിങ് തടയാന്‍ ശ്രമിച്ച മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിഎ ഒന്നാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥികളായ അനൂപ് (19), തമ്പുരാജ് (19), ആകാശ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനൂപ് ചെങ്ങന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മൂന്നാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥികളായ അരവിന്ദ്, ലിധിന്‍, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന എസ്എഫ്ഐക്കാര്‍ ക്ലാസില്‍ കടന്നുചെല്ലുകയും റാഗിങ് നടത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ സംഘം അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: