കൊച്ചി: ബട്ടണ്‍ രൂപത്തിലാക്കിയ സ്വര്‍ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. മലിന്‍ഡോ എയര്വേയ്സില് ഇന്നലെ രാവിലെ ക്വാലാലംപൂരില്നിന്നുമെത്തിയ രാമനാഥപുരം സ്വദേശി ബഷീര്‍ മുഹമ്മദാണ് കസ്റ്റഡിയിലായത്. 25 ഗ്രാം വീതമുള്ള എട്ട് ബട്ടണുകള്‍ ഇയാളുടെ വയറില്‍നിന്ന് കണ്ടെടുത്തു. കസ്റ്റംസിന്റെ സ്ക്രീനിംഗ് വാതിലിലൂടെ കടന്നപ്പോള്‍ ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഉള്ളതായി സന്ദേശം ലഭിച്ചു. എന്നാല്‍ പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സ്വര്‍ണം വിഴുങ്ങിയതായി ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് വയര്‍ ഇളക്കാനുള്ള മരുന്ന് നല്കി സ്വര്‍ണം വെളിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: